തിരുവനന്തപുരം : കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-മത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം 11ന് ഹസ്സൻ മരക്കാർ ഹാളിൽ നടന്നു. രാവിലെ 9 മണിക്ക് കെ പി പി എ ജില്ലാ പ്രസിഡന്റ്, അധ്യക്ഷൻ ആയ റ്റി. അനിൽ തമ്പി പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. തുടർന്ന് മുതിർന്ന അംഗം ശരത് ബാബു സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കായിക – റെയിൽവേ മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ സി. ശ്രീകുമാർ സ്വാഗതം ചെയ്തു, ജനറൽ കൺവീനർ കെ. ജയകുമാർ ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി എ കെ വേണുഗോപാൽ, ചെയർമാൻ റ്റി. രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് എ. എം. ഇസ്മായിൽ, സംസ്ഥാന നിർവാഹക സമിതി അംഗം വി. ബാബുരാജ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഉച്ചക്ക് ശേഷം മുഖ്യതിഥി മന്ത്രി അനിലിനെ നെ ആദരിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗായത്രി ബാബു, കെ പി പി എ സംസ്ഥാന പ്രസിഡന്റ് കെ. കെ ജോസ്, സംസ്ഥാന നിർവാഹക സമിതി അംഗം കുമാരപിള്ള, കമ്മിറ്റി അംഗം കോട്ടുകാൽ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി. കെ. മുരളീധരൻ നന്ദി അറിയിച്ചു