തിരുവനന്തപുരം : കേരളത്തിലെ ആദ്യ എ ഐ സ്കൂൾ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ തുടങ്ങുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓഗസ്റ്റ് 22 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ ആരിഫ് മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്ഷ്യ സിവിൽ സപ്ലൈ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന താപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന താപസ്വി എന്നിവർ പങ്കെടുക്കും.