ഡല്‍ഹി : ഡല്‍ഹിയില്‍ പോലീസിനു നേരെ കത്തിയാക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. മോത്തി നഗര്‍ മേഖലയിലാണ് സംഭവം.26കാരനായ ആകാശിന്‍റെ ആക്രമണത്തില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒന്നോടെ റോഡില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പോലീസുകാരൻ ഇയാളെ ചോദ്യം ചെയ്തിരുന്നു.പെട്ടന്ന് പ്രകോപിതനായ പ്രതി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.