പത്തനംതിട്ട: ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വക സ്ഥലവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ കോടതിച്ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേരെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.വി. കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില്‍ കെ. രമ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടില്‍നിന്ന് കുമ്ബഴ ചരിവുപറമ്ബില്‍ വീട്ടില്‍ താമസിക്കുന്ന സി.എസ്. സജു (44) എന്നിവരെയാണ് പികൂടിയത്.കൊടുമണ്‍ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികില്‍ പുത്തന്‍വീട്ടില്‍ സജി ബേബിയുടെ ഭാര്യ മാറിയാമ്മ ചാക്കോയുമായി കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡുമായി കേസുണ്ട്. വസ്തു 230 കോടിയോളം വില വരുന്നതാണെന്നും ഈ കേസ് നടത്താന്‍ കോടതിച്ചെലവിന് പണം നല്‍കിയാല്‍,ബാങ്ക് വായ്പകള്‍ അടക്കാമെന്ന് പറഞ്ഞ് പ്രതികള്‍ മാറിയാമ്മ ചാക്കോയില്‍നിന്ന് പല സമയത്തായി 5,65,000 രൂപയും നാലരപ്പവന്‍ സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു.തുകയും സ്വര്‍ണവും തിരികെ ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ മുദ്രയോടുകൂടിയ ജില്ല സെഷന്‍സ് കോടതി ഉത്തരവ് വ്യാജമായി നിര്‍മിച്ച് നല്‍കുകയായിരുന്നു. ഇതോടെ മാറിയാമ്മ ചാക്കോ കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തില്‍ ഇവര്‍ നല്‍കിയ കോടതി രേഖകളടക്കം വ്യാജമാണെന്ന് കണ്ടെത്തി.