കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കുവാനെത്തിയ തെരുവുനായ്ക്കളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂര്‍ പന്ന്യന്നൂര്‍ താഴെ ചമ്ബാട്ടാണ് സംഭവം.കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായ അക്രമത്തില്‍ ആം ക്ലാസുകാരിക്ക് അതിഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തില്‍ തന്നെയാണ് 11 വയസുകാരൻ നിഹാല്‍ നൗഷാദിനെ തെരുവു നായകള്‍ കടിച്ചു കൊന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 10 =