കൊറിയന്‍ പോപ്പ് ഗായിക നാഹീനെ(24) മരിച്ചനിലയില്‍ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാഹീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.ജിയോങ്ഗി പ്രവിശ്യയിലെ പ്യോങ്‌ടേക്കില്‍ നാഹീയുടെ ശവസംസ്‌കാരം നടക്കുമെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗായികയും ഗാനരചയിതാവുമായാണ് നഹി തന്റെ കരിയര്‍ ആരംഭിച്ചത്. ‘ബ്ലൂ സിറ്റി’ എന്ന സിംഗിള്‍ ആണ് ഏറ്റവും പ്രശസ്തമായത്. ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്‌സ്’ തുടങ്ങിയ ആല്‍ബങ്ങളും നഹിയുടേതാണ്.