തൃശൂര്‍ : സംസ്ഥാന പാതയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി കൂട്ടുപാത തെക്കേതില്‍ മുഹമ്മദ് ഷാഫി (26)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കൊരട്ടിക്കര മസ്ജിദിന് സമീപത്തായിരുന്നു അപകടം .യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് കാര്‍ ബസുമായി നേര്‍ക്കുനേര്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് അരികിലേക്കാണ് പാഞ്ഞെത്തിയത്. തുടര്‍ന്ന് ഇവര്‍ ഓടി മാറുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും പരുക്കുകളുണ്ട്.പത്ത് ദിവസം മുമ്പാണ് അബുദാബിയില്‍ ജോലിയുള്ള ഷാഫി നാട്ടില്‍ എത്തിയത്.