പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.ഉടൻ ഫയര്‍ ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.