മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്‌ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്.തൃശൂർ ഭാഗത്തു നിന്ന് എത്തിയ കെഎസ്‌ആര്‍ടിസി ബസും എതിർ ദിശയില്‍ വന്ന പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടമുണ്ടായത്.പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.