കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ആറാംൈമലിന് സമീപം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് യാത്രക്കാർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. മൂന്നാറില്‍നിന്നും അടൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടക്കുമ്ബോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വലിയൊരുമരത്തില്‍ തങ്ങിനിന്നതിനാല്‍ വലിയദുരന്തം ഒഴിവായി.പ്രദേശവാസികളും അതുവഴിവന്ന യാത്രക്കാരും ചേർന്ന് വലിയ വടംകെട്ടിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്