കൊച്ചി : മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്.ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയാന കിണറ്റില്‍ വീണത്. കുട്ടിയാന വീണ കിണറിന് സമീപത്തായി കാട്ടാന ക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാൻ സാധിച്ചിട്ടില്ല.കാട്ടാനക്കൂട്ടം സ്ഥലത്തുനിന്ന് മാറുന്നതിനായി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കാട്ടാനക്കൂട്ടം മാറുന്നതിന് അനുസരിച്ച് കുട്ടിയാനയെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് വൻ ജനുക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.
അതിനിടെ ഇടുക്കിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. എല്‍ റാം സ്വദേശി പാല്‍ത്തായ്ക്കാണ് പരിക്കേറ്റത്. പാല്‍ത്തായയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ദിവസം മുമ്പ് മൂന്നാർ ടൌണിലും കാട്ടാന ഇറങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് അടുത്ത് എത്തിയത്. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർക്കുകയും ചെയ്തു.