കോട്ടക്കൽ: അഞ്ചു പതിറ്റാണ്ടു മുൻപ് കോട്ടക്കലിൽ നല്ലൊരു സിനിമ തീയേറ്റർ വരണണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി 1974 ഡിസംബറിൽ, ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിന്റെ മണ്ണിൽ എം കെ രാമുണ്ണിനായർ എന്ന മാനുക്കുട്ടൻ നായർ ലീന തീയേറ്റർ ആരംഭിച്ചു.
പ്രേം നസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളായി നിറഞ്ഞാടിയ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ അങ്കത്തട്ട് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ച സിനിമ.
കളർ സിനിമകൾ പ്രചാരത്തിലായി തുടങ്ങിയ കാലഘട്ടത്തിൽ ആണ് ലീന തിയേറ്ററിൻ്റെ തുടക്കം. കാലാനുസൃതമായ മാറ്റങ്ങൾക്കു അനുയോജ്യമായ തരത്തിൽ പിന്നീട് വന്ന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുകൊണ്ട്, തീയേറ്റർ 2012 ൽ മൾട്ടിപ്ലെക്‌സ് ആക്കി മാറ്റുകയും ചെയ്തു.
2024 എന്നത് ലീന തിയേറ്ററിനെ സംബഡിച്ചു ആഘോഷ നിറവിൻ്റെ വർഷമാണ്. അമ്പതു വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് കാണുന്ന എൽ എഛ് ആർ ഗ്രൂപ്പിൻ്റെ അടിസ്ഥാനം ലീന തീയേറ്റർ ആയിരുന്നു.
ലീന തിയേറ്ററിന്റെ അമ്പതാം വർഷം വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിക്കുകയും,
ഇന്ന് ലീന തീയേറ്ററിൽ വെച്ച് തീയേറ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്നവരെ ആദരിക്കുവാനും, ഫിലിം ഫെസ്റ്റിവൽ നടത്തുവാനും ആദ്യ ചിത്രമായ അങ്കത്തട്ട് (1974), യൂറോപ്പ്യൻ ക്ലാസ്സിക്‌സ് ആയ ബൈസിക്കിൾ തീഫ് (1948), ഫസ്റ്റ് നിയോ റിയലിസ്റ്റിക് ഫിലിം ആയ ന്യൂസ് പേപ്പർ ബോയ് (1955), ദേശീയ പുരസ്കാരം നേടിയ എക്കാലത്തെയും മലയാളം സൂപ്പർഹിറ്റ് സിനിമ ചെമ്മീൻ (1966) എന്നീ സിനിമകൾ പ്രേക്ഷകർക്ക് സൗജന്യമായി കാണുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപെട്ടവർ അറിയിച്ചു.
21ന് രാവിലെ 10 മണി മുതൽ 1 മണി വരെ സംഗീത ആസ്വാദകർക്കായി പാട്ടും പിന്നണിയും എന്ന പ്രോഗ്രാം ഹോട്ടൽ റിഡ്‌ജ്സ് ഇന്നിൽ വെച്ച് നടക്കും പ്രശസ്‌ത ഗാനരചയിതാക്കളായ അൻവർ അലി, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവർ പങ്കെടുക്കുകയും ചെയ്യുന്നു.
21ന് വൈകിട്ട് 4 മണി മുതൽ കോട്ടക്കൽ പീ എം ഓഡിറ്റോറിയത്തിൽവെച്ചു ചലച്ചിത്ര ലോകത്തിനു ഈടും പാവും നൽകിയ അഭിനേതാക്കളായ മല്ലിക സുകുമാരൻ, ടി ജി രവി, വി കെ ശ്രീരാമൻ, നിലംബൂർ ആയിഷ, രാമു, ആലംകോട് ലീലകൃഷ്ണൻ, നാദിർഷ തുടങ്ങിയ സിനിമ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും, സംഗീത ബാൻഡ് ആയ ഫ്യൂഷൻ കോക് ബാൻഡിൻ്റെ കലാസന്ധ്യയും നടത്തുമെന്നും അറിയിച്ചു