മൂർക്കനാട് :ഫ്രീസ്‌റ്റൈൽ ഫുട്ബോളിലെഅത്ഭുതം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച് വൈറലായിരിക്കുകയാണ് മൂർക്കനാട് എടപ്പലംപി ടി എം വൈ എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ ടി നജാദ്.
ഓട്ടോ ഡ്രൈവർ കണക്കൻതൊടി അബ്ദുൽ ഗഫൂർ -ഖദീജ ദമ്പതികളുടെമകനായ നജാദ്
ഈ വർഷം പട്ടാമ്പി ഉപജില്ല സുബ്രതോ ഫുട്ബോളിൽ സബ്ജൂനിയർ വിഭാഗം ജേതാക്കളായ എടപ്പലം പി ടി എം സ്കൂൾ ടീമിൽ അംഗമാണ്. വർഷങ്ങളായി ഫുട്ബോൾ ഫ്രീ സ്റ്റൈലിൽ വ്യത്യസ്ത പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്.
മില്യൺകണക്കിനാളുടെമനസ്സിൽ ഇടം നേടിയിട്ടുണ്ട്.പുതിയ വീഡിയോ
വൈറൽ ആയതോടെ പല ഫുട്ബോൾ മത്സര വേദികളിലേക്കും പ്രകടനം കാഴ്ച വെക്കാൻ ക്ഷണം ലഭിച്ച ആവേശത്തിലാണ് കൊച്ചു മിടുക്കൻ