പുനലൂര്‍: കൊല്ലം അസി. എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഡോഗ് സ്ക്വാഡുമായി ചേര്‍ന്ന് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി.ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പൊലീസിന്‍റെ കെ-നയന്‍ സ്‌ക്വാഡിന്‍റെ ഭാഗമായ ഹെക്ടര്‍ എന്ന നായുടെ സഹായത്തോടെയായിരുന്നു പരിശോധന. നിരവധി പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി കേസെടുത്തു.