മലയാളിയുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് ടൗണ്‍ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്.സ്പീക്കര്‍ എ എന്‍ ഷംസീര്‍ , സത്യന്‍ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂര്‍, സാവിത്രി ശ്രീധരന്‍ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്കാരിക മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം 10.30 ഓടെയാണ് അരക്കിണറിലെ വീട്ടിലെത്തിച്ചത്. രാവിലെ വീട്ടില്‍ പൊതു ദര്‍ശന ശേഷം കണ്ണപറമ്പ് പള്ളി ശ്മശാനത്തില്‍ സംസ്കരിക്കും.