കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജയം ഉറപ്പിച്ച് മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണൽ തുടരമ്പോൾ ഖാർഗെക്ക് ഇതുവരെ 8000ത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം ശശി തരൂരിന് 1050 വോട്ടുകളാണ് ഇതുവരെ വിജയിച്ചത്. വിജയമുറപ്പിച്ചതോടെ ഖാർഗെ ക്യാമ്പ് ആഘോഷം തുടങ്ങി കഴിഞ്ഞു. കർണാടകയിലെ ഖാർഗെയുടെ വസതിക്ക് മുന്നിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് വലിയ ബോർഡും ഉയർന്നു. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചത്
9497 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. പരാജയപ്പെട്ടെങ്കിലും ആയിരത്തിലധികം വോട്ടുകൾ നേടാനായത് വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് തരൂർ ക്യാമ്പ് കാണുന്നത്.