വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയയാള്‍ പിടിയില്‍ . കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് ആഞ്ചി നെടുവിളൈയില്‍ മരിയ കനകരാജിനെ (57) ആണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്.ബുധനാഴ്ച രാത്രി 10 ഓടുകൂടി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വ്യാജ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടുമായി എത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.