മഹാരാഷ്ട്രയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച് വാഡ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22 കാരനായ അവിരാജ് ഖരാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അവിരാജ് ഖരാത്തിന്റെ വിവാഹ അഭ്യര്‍ത്ഥന പ്രാചി മാനെ നിരസിച്ചിരുന്നു. സാംഗ്ലി സ്വദേശികളാണ് ഇരുവരും.