തിരുവനന്തപുരം: ബെവ്‌കോയുടെ പ്രീമിയം ഔട്!ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുബിന്‍ ഗബ്രിയേലാണ് പൊലീസിന്റെ പിടിയിലായത്.വിലകൂടിയ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം നടത്തിയ ബെവ്‌കോ ഔട്‌ലെറ്റില്‍ സിസിടിവി ക്യാമറ ഉണ്ടെന്ന് അറിയാതെയാണ് പ്രതി എത്തിയത്. ഇതിന് മുമ്ബും പല തവണ ഇയാള്‍ ഇത്തരത്തില്‍ മദ്യം മോഷ്ടിച്ചിട്ടുണ്ട്. കുപ്പിയുടെ എണ്ണം കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കടയില്‍ സിസിടിവി ഘടിപ്പിക്കാനുള്ള തീരുമാനമായത്. അങ്ങനെയാണ് മദ്യം മോഷ്ടിച്ചിരുന്നത് സുബിനാണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് മദ്യം മോഷ്ടിച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന സുബിനെ പിടികൂടിയത്.പൊലീസ് പിടികൂടിയ സമയത്തും ഇയാള്‍ മദ്യലഹരിയിലായിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ഈ മാസം നാലാം തിയതി വരെ സുബിന്‍ മോഷ്ടിച്ചത് 6080 രൂപയുടെ മദ്യമാണ്. രണ്ടാഴ്ചയ്ക്കിടെ ഇത്രയും മദ്യം ഇയാള്‍ കുടിച്ചുതീര്‍ത്തതാണോ മറിച്ചുവിറ്റതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.