മാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: മാവൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു അതിഥി തൊഴിലാളിയടക്കം ആറ് പേര്‍ക്ക് കടിയേറ്റു. മാവൂര്‍ അങ്ങാടിയോട് ചേര്‍ന്ന ഭാഗങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്‌ച്ച വൈകീട്ട് ആറരയോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന തെനപറമ്പില്‍ ബീപാത്തു (80)വിനാണ് ആദ്യം കടിയേറ്റത്. ഓടിയെത്തിയ നായ ഇവരെ കടിക്കുകയായിരുന്നു.
രണ്ട് കാലുകള്‍ക്കും കൈകള്‍ക്കും കടിയേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ മകന്‍ മണ്‍സൂറിനു നേരെയും നായ കുരച്ചു ചാടി . പിന്നീട് പരിസരവാസികൾ കൂടി ഓടിയെത്തിയതോടെ നായ ഓടിപ്പോയി.
തുടര്‍ന്ന് ഇതേ നായ മാവൂരിലെ വിവിധയിടങ്ങളിലുണ്ടായിരുന്ന സുഗീഷ് മേച്ചേരികുന്ന് (25), ബാലന്‍ കച്ചേരികുന്ന് (50), മുജീബ് റഹ്മാന്‍ എഴുനിലത്ത് (37)
അതിഥി തൊഴിലാളി എന്നിവരെയും കടിച്ചു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. നാട്ടുകാര്‍ എറെ തിരഞ്ഞെങ്കിലും നായയെ പിന്നീട് കണ്ടെത്താനായില്ല.അക്രമകാരിയായ നായയെ ഇന്ന് വൈകീട്ട് നാട്ടുകാര്‍ അടിച്ചു കൊന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − twelve =