സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാരരംഗത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. 1170 കോടി രൂപയുടെ വ്യാജ ഇടപാട് ആണ് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയത്.ഓപ്പറേഷന് പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഇതുവഴി 209 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. സംസ്ഥാനത്താകെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെല്‍ കമ്പനികളുണ്ടാക്കി നികുതി വെട്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വ്യാപക പരിശോധന നടത്തിയത്.
എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിലാണ് വെട്ടിപ്പുകള്‍ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജോലി വാ?ഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഐഡികാര്‍ഡുകള്‍ കൈക്കലാക്കും. ഇവരുടെ പേരുകളില്‍ വ്യാജ രജിസ്ട്രേഷന് എടുക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടന്നുവരുന്നത്.