ചേര്‍ത്തല: ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്‌ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയില്‍.തിരുവല്ല തുക്ലാശ്ശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന്‍ (24), ചങ്ങനാശ്ശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍ (21)എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നു കൊട്ടാരക്കരയിലേക്കുള്ള ബസില്‍നിന്നാണ് ഇവര്‍ പിടിയിലായത്.റോഷനും ഷാരോണും യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ബസ് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി. ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 34 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. ഇരുവരും ചേര്‍ന്ന് ഇതു കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തിച്ചതാണെന്നു പോലീസ് പറഞ്ഞു.