കൊച്ചി : കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ കെട്ടിയ താല്‍ക്കാലിക സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി.ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മകൻ ഐ.സി.യുവില്‍ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എല്‍.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തുവരും.
അതേസമയം, എം.എല്‍.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.