സംഗീതലോകത്ത് നാദവിസ്മയം തീർത്ത് സിനിമ പിന്നണി ഗായിക….. തീർത്ഥ സംഗീതം, നൃത്തം, യോഗ എന്നിവ ജീവിതവൃതമാക്കിയ കൊച്ചു മിടുക്കി ഭക്തി ഗാനാലാപങ്ങളിൽ എല്ലാം “ഈശ്വരചൈതന്യം ശ്രോതാ ക്കളുടെ ഉള്ളം നിറക്കുന്നു

(അജിത് കുമാർ )

സംഗീതലോകത്ത് നാദവിസ്മയം തീർത്തു ഒരു കൊച്ചു മിടുക്കി കൂടി രംഗ പ്രവേശനം ചെയ്യുകയാണ്. വട്ടിയൂർക്കാവ് സ്വദേശിനി തീർത്ഥ. ആലപിക്കുന്ന ഗാനങ്ങൾ എല്ലാം തന്നെ ജന മനസ്സുകളിൽ എന്നും മായാതെ, മങ്ങാതെ നിറഞ്ഞു നിൽക്കുന്നു എന്നതാണ് ഏറെ പ്രത്യേകത.സംഗീതത്തിന് പുറമെ നൃത്തത്തിലും, യോഗയിലും ഈ കൊച്ചു മിടുക്കി മുൻ പന്തിയിൽ തന്നെ യാണ്‌. മൂന്നു വയസ്സ് മുതൽ സംഗീതത്തോട് തോന്നിയ അഭിനി വേശം തന്റെ ജീവിതത്തിൽ പഠന ത്തോടൊപ്പം എന്നും നില നിർത്താൻതീർത്ഥ അശ്രാന്തമായി പരിശ്രമിച്ചിരുന്നു. എം ജി ശ്രീകുമാറിന്റെ പേയാടുള്ള സരിഗമ യിൽ ചേർന്നു സംഗീതത്തിന്റെ ബാല പാ ഠങ്ങൾ ഹൃദസ്ഥമാക്കി. സംഗീതദേവതയെ മനസ്സിൽ ധ്യാനിച്ചു ഹരിശ്രീ തുടങ്ങിയ തീർത്ഥ ക്ക് പിന്നീട് ആലപിക്കുന്ന എല്ലാ ഗാനങ്ങളും ജീവിതത്തിലെ വിജയ ത്തിന്റെ ചവിട്ടു പടികളായി തീരുക യാണു ണ്ടായത്ത്. ജില്ലാ കലോ ത്സവങ്ങളിൽ സംഗീതത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ തീർത്ഥ ക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുള്ളത് ഈ കുട്ടിയുടെ സംഗീതത്തോടുള്ള കഴിവിനെ തെളിയിക്കുന്നതാണ്. കലാ ക്ഷേത്ര മാളവിക ടീച്ചറിന്റെ ശിക്ഷണത്തിൽ ഭരത നാട്യം അഭ്യസിക്കുകയും നൃത്ത രംഗത്തും ഈ കൊച്ചുമിടുക്കി തന്റെ കഴിവുകൾ തുറന്നു കാട്ടിയത് ഏ വരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്ന് മാത്രമാണ്. സംഗീതം, നൃത്തം എന്നിവക്ക് പുറമെ ആരോഗ്യ സംരക്ഷണത്തിലും തീർത്ഥ ഏറെ ജാഗരൂകയാണ്. പേരൂർക്കട സ്വദേശിനി നിഷാനായരെ ആചാര്യ ആക്കി യോഗ പരിശീലനവും തീർത്ഥ നടത്തുന്നുണ്ട്. നിരവധി ഭക്തി ഗാനങ്ങൾ ഇതിനകം തീർത്ഥ ആലപിക്കുകയും പാടുന്ന ഗാനങ്ങൾ എല്ലാം തന്നെ “ഹിറ്റ്‌ “ആവുകയും ചെയ്തിട്ടുണ്ട്. മൂകാംബിക ദേവിയുടെ തിരു സന്നിധിയിൽ തീർത്ഥ ഭജനമിരുന്നു ആലപിച്ച ദേവി കീർത്തനങ്ങൾ ദേവിയുടെ അനുഗ്രഹം നേടാൻ കഴിഞ്ഞു എന്നുള്ളത്പതിനാറു കാരി തീർത്ഥ ഇന്നും ഓർക്കുകയാണ്. കഴിഞ്ഞ 2വർഷം നടത്തിയ മൂകാംബിക ദേവി ഭജനം തീർത്ഥ യുടെ ജീവിതവഴിതിരിവിന് കാരണം ആയിരിക്കുകയാണ്. സംഗീതലോകത്തു മുൻ നിരയിൽ നിൽക്കുന്നതും, മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്ണനോടൊപ്പം 2024വർഷത്തിൽ പുറത്തിറങ്ങുന്ന
മ്യൂസിക് ആൽബം പുറത്തിറങ്ങുന്നത്തോടെ തീർത്ഥ സംഗീതലോകത്തെ ഒരു വരദാനം ആകും എന്നുള്ളതിന് സംശയം ഇല്ല. സിനിമ പിന്നണി ഗായിക ആകണം എന്നുള്ള തന്റെ ആഗ്രഹം മൂകാംബിക ദേവിയുടെ കടാ ക്ഷത്തോടെ സാധിച്ചു എന്നുള്ള വിശ്വാസത്തിലാണ് ഈ കൊച്ചു മിടുക്കി. ഗുരുവായൂരിൽ നടക്കുന്ന ചെമ്പയ് സംഗീതഉത്സവത്തിൽ പങ്കെടുത്തു തന്റെ സംഗീതാലാ പനം ഉണ്ണിക്കണ്ണന് മുന്നിൽ സമർപ്പിക്കാൻ ഉള്ള ആഗ്രഹത്തിലാണ് തീർത്ഥ.
ഓണമായ്… പൊന്നാണമായി എന്നുള്ള
സംഗീതആൽബത്തിൽ സംഗീതം ആലപിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × five =