ആർ എൽ വി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നടത്തിയ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തോട് പൊരുതിയ നാടാണിത്. സത്യഭാമ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം.
ഒരു സ്ഥാനാർഥിക്കെതിരായും സൈബർ അറ്റാക്ക് നടക്കാൻ പാടില്ല. സൈബർ പടയാളികളെ വെച്ച് ഒരാളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല. അതൊരിക്കലും അംഗീരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. അത്തരം സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല.