തിരുവനന്തപുരം :- ദേശീയ സേവാ ഭാരതിയുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന് ഞായറാഴ്ച രാവിലെ 9.30മുതൽ 4വരെ പ്രസിഡന്റ് ഡോക്ടർ. രഞ്ജിത് വിജയഹരിയുടെ ആദ്യക്ഷതയിൽ തൃശൂർ ഭാരതീയ വിദ്യാ ഭവൻ ആ ഡിറ്റോറിയത്തിൽ നടത്തും. വയനാട് ദുരന്തം സംബന്ധിച്ചു ദുരന്താനന്തര സേവന പ്രവർത്തനങ്ങളും, പുനരധി വാസ പദ്ധതിയുടെ ആവിഷ്ക്കരണവും നടപ്പിലാക്കും. 14ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രസിഡന്റ് ഡോക്ടർ രഞ്ജിത് വിജയഹരി, ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാം ശങ്കർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.