നവരാത്രി വിഗ്രഹങ്ങൾ അനന്തപുരിയിലേക്ക് -വിവിധ സ്ഥലങ്ങളിൽ ജയകേസരിയുടെ വൻ സ്വീകരണം

തിരുവനന്തപുരം : ഘോഷ യാത്രയിൽ നിരവധി നിശ്ചല ദൃശ്യങ്ങൾ ഭക്തരിൽ കൗ തുകം ഉണർത്തി. നാളെ ഉച്ചയോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര തലസ്ഥാനത്തു എത്തും. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള നവരാത്രി വിഗ്രഹങ്ങളുടെഅനന്തപുരിയിലേക്കുള്ള ഘോഷയാത്ര കേരള അതിർത്തി ആയ കളിയിക്കാവിള ജംഗ്ഷൻ കടന്നു വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ചേർന്നു. കളിയിക്കാവിള ജംഗ്ഷനിൽ കേരള ദേവസ്വം ബോർഡ്‌ മെമ്പറും, മുൻ ദേവസ്വം മന്ത്രി വി എസ്‌ ശിവകുമാർ, സി കെ ഹരീന്ദ്രൻ പാറശ്ശാല എം എൽ എ, പോലീസ് മേധാവിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എന്നിവർ ചേർന്നു സ്വീകരിച്ചു. അനന്ത പുരി വീഥിയിലേക്ക് കടന്ന നവരാത്രി വിഗ്രഹങ്ങൾക്ക് പാറശ്ശാല ജംഗ്ഷൻ, പാറശ്ശാല ഗ്രാമം തുടങ്ങിയിടങ്ങളിൽ ജയകേസരി ബുറോ യുടെ വൻപിച്ച സ്വീകരണം ആണ് നവരാത്രി വിഗ്രഹങ്ങൾക്ക് നൽകിയത്. പാറശ്ശാല ബുറോ ചീഫ് രാജേഷ്, റിപ്പോർട്ടർ മാരായ രഘുനാഥ്, ബ്രിജേഷ്, അഖിൽ, അഭിജിത് തുടങ്ങിയവർ ആണ് സ്വീകരണത്തിനു നേതൃത്വം നൽകിയത്. നവരാത്രി ആഘോഷ ട്രസ്റ്റ്‌ ചെയർമാൻ മാണിക്കം സ്വീകരണ ചടങ്ങുകൾക്ക് സാന്നിധ്യം അരുളി. പാറശ്ശാല ഗ്രാമം ജംഗ്ഷനിൽ നടന്ന നവരാത്രി വിഗ്രഹ സ്വീകരണം ഒരുക്കിയിരുന്നത് ജയകേസരി റിപ്പോർട്ടർ അനുപ്രിയ യുടെ നേ ത്വത്തിൽ ആയിരുന്നു. ജയകേസരി ഗ്രൂപ്പ്‌ സ്വീകരണം നടത്തിയ സ്ഥലങ്ങളിൽ ഭക്തർക്ക് സ്‌കാഷ് കുടിയ്ക്കാനായി നൽകിയിരുന്നു.
കിള്ളി പ്പാലം ജംഗ്ഷനിൽ നവരാത്രി ആഘോഷ ട്രസ്റ്റ്‌ നവരാത്രി വിഗ്രഹങ്ങൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − one =