തിരുവനന്തപുരം : ചാന്നാങ്കര ന്യൂ ജ്യോതി പബ്ലിക് സ്കൂളിന്റെ പതിമൂന്നാമത് വാർഷികവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കവും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും സിനിമ നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീജാ അൻസാരി, വാർഡ് മെമ്പർമാരായ അബ്ദുൽസലാം, റ്റി. സഫീർ , സിനിമ – സീരിയൽ ആർട്ടിസ്റ്റ് ഞെക്കാട് രാജ്, കഥാകൃത്ത് അഡ്വ: ചുള്ളാളം ബാബുരാജ് ,കെ എസ് ഷീജ ടീച്ചർ , ആർ. റസ്‌ല ടീച്ചർ എന്നിവർ പ്രസംഗിച്ചു .ദേശീയ ബാലതരംഗം കലാ മത്സര വിജയികൾക്കും മികച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രമോദ് പയ്യന്നൂർ മെമന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.