ആലപ്പുഴ ∙ നൂറനാട് എസ്‌ഐയെ നാട്ടുകാരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എസ്‌ഐ അരുണ്‍ കുമാറിനെയാണ് ജീപ്പില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നൂറനാട് സ്വദേശി സുഗതന്‍ വെട്ടിയത്.സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സുഗതന്‍, എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനില്‍ സുഗതന്‍ മോശമായി പെരുമാറിയതായി എസ്‌ഐ പറഞ്ഞു. സഹോദരനെതിരെ ഇയാള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതായും പൊലീസ് വ്യക്തമാക്കി. എസ്‌ഐ അരുണ്‍കുമാറിന്റെ വിരലുകള്‍ക്കാണ് പരുക്കേറ്റത്. ഏഴ് തുന്നലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.