വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി.ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് അധികൃതർ കയ്യോടെ പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
2332 ഗ്രാം വരുന്ന 20 സ്വർണ കട്ടികള്‍ ആണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + four =