തായ്ലൻഡ് : തായ്ലന്‍ഡിലെ സമുത് സോങ്ഖ്റോം പ്രവിശ്യയില്‍ എണ്ണ ടാങ്കര്‍ കപ്പലിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. ഡോക്ക്‌യാര്‍ഡില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് മറൈന്‍ അധികൃതര്‍ അറിയിച്ചു.തലസ്ഥാനമായ ബാങ്കോക്കിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു നടന്ന സ്ഫോടനത്തെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചെറു ബോട്ടുകളിലെത്തിയും കരയില്‍ നിന്നുകൊണ്ടും തീയണയ്ക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും ശ്രമിച്ചുവരുന്നു. ഏഴു പേരെ ഇനിയും കണ്ടെത്താനുള്ളതായി അധികൃതര്‍ പറഞ്ഞു. 10 പേര്‍ ബോട്ടിനുള്ളിലും 30 പേര്‍ തീരത്തുമുണ്ടായിരുന്നു.