കായംകുളം : കായംകുളത്ത് കെ പി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്നാം കുറ്റി ജംഗ്ഷന് സമീപത്താണ് അപകടം.ചേരാവള്ളി സ്വദേശി ശിശുപാലന്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.അപകടത്തില്‍ ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരുക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.