ഉത്തർപ്രദേശ് : ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച വൈകിട്ടോടെ ഔറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് തീപിടുത്തമുണ്ടായത്. ദുര്‍ഗാപൂജ ചടങ്ങുകള്‍ക്കായി കെട്ടിയ പന്തലില്‍ തീ പടര്‍ന്ന് കയറുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.ആരതിയ്ക്കിടെയാണ് തീപടര്‍ന്ന് തുടങ്ങിയത്. പൊള്ളലേറ്റ 9 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.