പന്തളം: പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി.പന്തളം പൂഴിക്കാട് ചിറമുടിയില്‍ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശി സജിത(42)യെയാണ് കൊലപ്പെടുത്തിയത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം.
ഇവരുടെ കൂടെ താമസിക്കുന്ന വെള്ളറട സ്വദേശിയായ ഷൈജു മരക്കഷണം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ പന്തളം സി.എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.