തിരുവനന്തപുരം – പ്രേം നസീർ സുഹൃത് സമിതിയുടെ ആദ്യ ചിത്രമായ സമാന്തര പക്ഷികളുടെ ട്രീ സർ മലയാള സിനിമയിലെ ചിരിതമ്പുരാൻ ജഗതി ശ്രീകുമാർ പുറത്തിറക്കുന്നു. ജൂൺ 23 രാവിലെ 11 ന് പേയാട് ജഗതിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ജഗതിയെ ആദരിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കുമാരി സ്നേഹക്ക് ജഗതി ശ്രീകുമാർ ഉപഹാരം സമർപ്പിക്കും. കവി പ്രഭാവർമ്മ, നടീ നടൻ മാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, വഞ്ചിയൂർ പ്രവീൺ കുമാർ ,ശ്രീപത്മം, സാഹിത്യ പ്രതിഭ സബീർ തിരുമല, ജഗതിയുടെ മകൻ രാജ്കുമാർ , സംവിധായകൻ ജഹാംഗീർ ഉമ്മർ , കഥാകൃത്ത് ഭാസ്ക്കരൻ ബത്തേരി ,ഗായിക ശ്യാമ, സംഗീത സംവിധായകൻ വാഴമുട്ടം ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.