(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- പരുത്തിപ്പാറ എം ജി കോളേജിനു പുറകുവശത്തു കൂടി റോഡിൽ നടക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കുക. റോഡിന്റെ ഒരു വശത്തു എം ജി കോളേജ് മതിലാണ്. അതിനപ്പുറം വൻ കാടും. ഇതിനിടയിൽ ആണ് ഘോര സർപ്പങ്ങളുടെ താവളവും. കഴിഞ്ഞ ദിവസം രാവിലെ നടക്കാൻ ഇറങ്ങിയ അവസരത്തിൽ രാവിലെ കണ്ട കാഴ്ചകളിൽ ഒന്നാണ്. ഏകദേശം 12അടിയിൽ കൂടുതൽ നീളമുള്ള ഘോര മൂർഖൻ റോഡിൽ. സ്ഥലത്തുള്ള “മാർജരൻമാർക്ക് “ഇതിനെ കണ്ടതോടെ പിടിച്ചില്ല. ഒന്ന് നോണ്ടാൻ ശ്രമിച്ചു. മൂർഖൻ ആകട്ടെ വിട്ടുകൊടുക്കാൻ തയ്യാറുമല്ല. അതിനിടയിൽ വേറൊരുപൊത്തിനിടയിൽ മറ്റൊന്ന് കൂടി. ഏവരും ജാഗ്രത പാലിക്കുക.