പെരുമ്പാവൂർ : പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം അറസ്റ്റ് ഉള്‍പ്പെടെ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. എല്‍ദോസ് ഒളിവില്‍പോയ ശേഷം ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്.