തിരുപ്പൂര്‍: നൊന്തുപെറ്റ മക്കളെ ഇരുമ്പ് കമ്പി ക്ക് അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം.തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്ബത്തിന്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസ്സുകാരിയായ മകള്‍ ഹര്‍ഷിതയും ഏഴു വയസ്സുകാരനായ മകന്‍ കലൈവേന്ദനും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഹര്‍ഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് തിരികെ എത്തിയ ശേഷമാണ് സംഭവം. മൂവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികള്‍ മരിച്ചതായും കണ്ടെത്തി.