കാലിഫോർണിയ : വടക്കന്‍ കാലിഫോര്‍ണിയയില്‍ വിമാനാപകടം. ലാന്‍ഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായാണ് വാട്‌സണ്‍വില്‍ മുനിസിപല്‍ വിമാനത്താവളത്തില്‍ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിന്‍ വിമാനമായ സെസ്‌ന 340 ല്‍ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ല്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.ലാന്‍ഡിംഗിന് തൊട്ടുമുന്നെയായിരുന്നു അപകടം.