തിരുവനന്തപുരം:-ഈ വർഷം സിവിൽ സർവീസ് ഉന്നത വിജയം കരസ്ഥമാക്കിയ പതിനഞ്ചോളം റാങ്ക് ജേതാക്കളെ വട്ടപ്പാറ പി എം എസ് ഡൻറൽ കോളേജിൽ മെയ് 3 ഉച്ചയ്ക്ക് 2 മണിക്ക് ആദരിക്കുന്നു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുല്ല ഐ എ എസ് മുഖ്യാതിഥി ആയിരിക്കും. പി എം എസ് ഡൻറൽ കോളേജ് ചെയർമാൻ ഡോ. പി എസ് താഹയും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ചടങ്ങിൽ സംബന്ധിക്കും. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നിലവാരമുളള പ്രൊഫഷണൽ ഡൻറൽ കോളേജുകളിൽ പഠന മികവ് കൊണ്ടും ശാസ്ത്രീയ ഗവേഷണ പാടവം തെളിയിച്ചും മുന്നിൽ നിൽക്കുകയാണ് തിരുവനന്തപുരത്ത് വട്ടപ്പാറയിലുള്ള പി എം എസ് ഡൻറൽ കോളേജ്. ആരോഗ്യ സർവകലാശാല പി എച്ച്ഡി ഗവേഷണ കേന്ദ്രം കൂടിയായി പി എം എസ് ഡൻറൽ കോളേജിനെ അംഗീകരിച്ചിട്ടുണ്ട്. പത്രസമ്മേളത്തിൽ Dr. ദീപു ലിയാണ്ടർ, Dr. വർഷ രാജീവ് ,R റാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.