കാഞ്ഞിരപ്പള്ളി: ബസ് കാത്തുനില്‍ക്കുകയായിരുന്ന 43 കാരനെ ആക്രമിച്ച് പണംതട്ടിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പാറത്തോട് തൈപ്പറമ്ബില്‍ നിസാം നിസാര്‍ (28), പാറത്തോട് ചിറ ഭാഗത്ത് പുത്തന്‍വീട്ടില്‍ നിയാസ് നാസര്‍ (29) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുംചേര്‍ന്ന് ഈമാസം ഏഴിന് കാഞ്ഞിരപ്പള്ളി എഫ്.സി.സി പ്രൊവിഷന്‍ ഹൗസിന്റെ മുറ്റത്ത് 43 കാരനെ മര്‍ദിച്ചതിനുശേഷം കൈയിലുണ്ടായിരുന്ന 3600 രൂപ തട്ടിയെടുക്കുകയുമായിരുന്നു.കോട്ടയം പൂവംതുരുത്ത് സ്വദേശിയായ 43 കാരന്‍ എം.സി.ബി.എസ് സെമിനാരിയില്‍ എത്തിയശേഷം തിരിച്ച് കോട്ടയത്തേക്ക് പോകാന്‍ രാത്രി പതിനൊന്നോടെഎസ്.ഡി കോളജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്ബോഴാണ് സംഭവം. തുടര്‍ന്ന് ഇയാള്‍ തന്റെ ബന്ധുസേവനം ചെയ്യുന്ന എഫ്.സി.സി പ്രൊവിഷന്‍ ഹൗസിലേക്ക് ഓടിക്കയറുകയും യുവാക്കള്‍ ഇയാളെ പിന്തുടര്‍ന്ന് ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും നിയാസ് നാസറിനെ പാറത്തോട് ഭാഗത്തുനിന്ന് നിസാം നിസാറിനെ ഇടുക്കി കുമിളയില്‍നിന്ന്പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പത്തനംതിട്ട പെരുനാട് സ്റ്റേഷനിലും നിയാസ് നാസറിനെതിരെ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.