കോഴിക്കോട് : കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച്, വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ് അബാദി (22)യെ കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്‌ട് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്), സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശശിധരന്‍ ന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷത്തോളം വില വരും. ജില്ലാ പൊലീസ് മേധാവി എ അക്ബര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ നിന്നിറങ്ങിയ പ്രതിയില്‍ നിന്ന് പൗഡര്‍ടിന്‍, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തു കണ്ടെടുത്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൗത്ത് ബീച്ചില്‍ വെച്ച് പിടിയിലായ പ്രതിക്കും സമാന രീതിയില്‍ ലൈറ്റുകളിലും സ്പീക്കറിലും ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നു. ഇത് ബാംഗ്ലൂരിലെ ലഹരി മാഫിയ തലവന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ എത്തിച്ചുനല്കല്‍ മാത്രമാണ് തന്റെ ജോലിയെന്നും ആര്‍ക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.ബംഗളൂരുവില്‍ നിന്ന് വാട്സ്‌ആപ്പും ഗൂഗിള്‍ പേയും വഴി ഓര്‍ഡര്‍ സ്വീകരിച് കാരിയര്‍ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുനല്കുന്നതിലെ പ്രധാന കണ്ണിയാണ് അറസ്റിലായിരിക്കുന്നതെന്നും ഇയാള്‍ ഏറെ നാളായി ഡന്‍സാഫ് നിരീക്ഷണത്തില്‍ ആയിരുനെന്നും ഇയാളുടെ ബാംഗ്ളൂര്‍ കേന്ദ്രികരിച് പ്രവര്‍ത്തിക്കുന്ന മറ്റ് കണ്ണികളെ കേന്ദ്രികരിച് തുടരന്വേഷണം നടത്തുമെന്നും നാര്‍കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.