ജയ്പുര്‍: രാജസ്ഥാനില്‍ ദളിത് വയോധികനെ മര്‍ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ക്കെതിരെയാണ് നടപടി.ചിത്തോര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ള ഒരു സ്ത്രീയോട് പരുഷമായി സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് പേര്‍ ദുഗര്‍ ഗ്രാമവാസിയായ ദലു സാല്‍വി(70)യെ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന് രത്തൻലാല്‍ ഗുര്‍ജാര്‍, ഹസാരി ഗുര്‍ജാര്‍, ഉഗ്മ ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയുമായി പോലീസ് കേസെടുക്കുകയായിരുന്നു.