കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

റാന്നി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവര്‍ മന്നപ്പുഴ ഓലിക്കല്‍ വീട്ടില്‍ അഖിലിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് രണ്ട് ഒടിവുകളുണ്ട്. പെരുനാട് ളാഹ അമ്മന്‍കോവിലിനടുത്ത് ശബരിമല പാതയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 8നായിരുന്നു അപകടം. വളവ് തിരിഞ്ഞു വരുമ്ബോള്‍ ഓട്ടോയുടെ മുന്‍ചക്രത്തിന്റെ ഭാഗത്തേക്ക് ചാടിയ കാട്ടുപന്നിയെ ഇടിച്ച ശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ തെറിച്ചു വീണു. അപകടത്തില്‍പ്പെട്ടവരെ ഇതുവഴി വന്ന സ്വകാര്യ വാഹനയാത്രികള്‍ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 − 6 =