കോഴിക്കോട്: 38.5 ലക്ഷത്തിന്റെ കുഴല്‍പണവുമായി കോഴിക്കോട്, കൊടുവള്ളിയില്‍ രണ്ട് പേര് പൊലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കല്‍ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യില്‍ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.ഇഷാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടുന്നത്.