ത്യശൂര്‍ : തൃശൂരില്‍ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടില്‍ ആദിഷ് (40) ആണ് മരിച്ചത്.പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദിഷ് പൊലീസ് സേനയില്‍ പ്രവേശിച്ചത്. ആദിഷിന്റെ പിതാവും പോലീസില്‍ ആയിരുന്നു.