ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും.മാര്‍ച്ച്‌ 7 നാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദീപാലങ്കാരങ്ങള്‍ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത ശേഷം നടത്തുന്ന ഉത്സവമായതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍. 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ പൊങ്കാല ദിനത്തില്‍ സുരക്ഷയ്‌ക്കായി വിന്യസിക്കും.നഗരത്തിലെ വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 27 മുതല്‍ ഉത്സവപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 1 =