തിരുവനന്തപുരം :- കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ എട്ടാം തീയതി തിരുവനന്തപുരത്ത് വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സുഹൃത് സമ്മേളനത്തിന്റെ ഭാഗമായി മുൻകാല സാരഥികളെ ആദരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സഹകരണ സമ്മേളനം, സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സുഹൃത്ത് സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുൻകാല സാരഥികളെ ആദരിക്കൽ ചടങ്ങ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. സംഘടന സംസ്ഥാന സെക്രട്ടറി എസ് ഉമാ ചന്ദ്ര ബാബു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.