തിരുവനന്തപുരം : പ്രസ് ക്ലബിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി യുഎഫ്‌കെ വിഎഫ്എക്‌സ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച വ്എഫ്എക്‌സ് ശില്പശാല ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരിചയപ്പെടുത്തി. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി. സംവിധായകന്‍ ആര്‍ എസ് വിമല്‍, ഐജെടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.വിവിധ സെഷനുകളിലായി ബോളിവുഡിലെ പ്രമുഖ വിഎഫ്ക്‌സ് എഡിറ്റര്‍ സുബ്രതോ ജലൂയി, സംവിധായകനും എഡിറ്ററുമായ അപ്പു എന്‍ ഭട്ടതിരി, നടനും സംവിധായകനുമായ വിനീത് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.