പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ മരിച്ച നിലയില്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി.
നേരത്തെ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗ പരാതിയിലാണ് കേസെടുത്തത്. അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.